ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷനാണ് യോഗ്യത. മെയ് 23 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ: 04935 240390.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







