പടിഞ്ഞാറത്തറ
തെങ്ങുമുണ്ട, ഗവൺമെന്റ് എൽപി സ്കൂളിന് ഭീഷണിയായ വൻ മരം
മുറിച്ചു മാറ്റി എസ്‌വൈഎസ് സാന്ത്വനം എമർജൻസി ടീം. അംഗങ്ങളായ അലി വാരാമ്പറ്റ,
ഗഫൂർ അഹ്സി പന്തിപ്പൊയിൽ,
ശുഹൈബ് മുബാറക് സഅദി എന്നിവർ നേതൃത്വം നൽകി.

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ
കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.