വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോ, ഔട്ട്‌ലെറ്റുകളില്‍ നിന്നും ജില്ലയിലെ വിവിധ സ്‌കൂളുകള്‍, അങ്കണവാടികളിലേക്ക് അരി വിതരണം ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടമാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്നവര്‍ മീനങ്ങാടി എഫ്‌സിഐയില്‍ നിന്ന് സ്റ്റോക്ക് എടുത്ത് വിതരണം ചെയ്യണം. ക്വട്ടേഷനുകള്‍ മെയ് 30 ന് വൈകിട്ട് മൂന്നിനകം കല്‍പ്പറ്റ ഡിപ്പോയില്‍ നേരിട്ടോ, തപാലായോ നല്‍കണം. ഫോണ്‍- 04936 202875, 9447975273.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







