കുപ്പാടിത്തറ എസ് എ എൽ പി സ്കൂളിൽ വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ നടൽ ,പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം,പതിപ്പ് പ്രകാശനം, കുട്ടികളുടെ കലാപ്രകടനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിത സേന ജില്ലാ കോഡിനേറ്റർ സി ജയരാജൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി.ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എം സുമേഷ് കുട്ടികളുടെ പതിപ്പുകൾ പ്രകാശനം ചെയ്തു.പ്രധാനാധ്യാപകൻ മെജോഷ് പി.ജെ,പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി മഞ്ജുഷ തോമസ്, നായനാർ സ്മാരക ഗ്രന്ഥശാല പ്രസിഡണ്ട് എംജി സതീഷ് കുമാർ,ശിവദാസൻ, ബെന്നി പി കെ എന്നിവർ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്