പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,കുടുംബ സംഗമവും അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി. വി.രാജൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.സുനി ജോബി,റീന എന്നിവർ സംസാരിച്ചു.കാൻസർ ബോധവൽക്കരണ ക്ലാസും നടത്തി.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്