സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 18 ന്; സ്കൂളുകളിൽ എത്തുന്നത് 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. സംസ്ഥാനതല പ്ലസ് വൺ പ്രവേശനോത്സവം രാവിലെ ഒമ്പത് മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ആകെ 2,42,533 കുട്ടികളാണ് പ്ലസ് വണിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം മുഖ്യഘട്ട അലോട്ട്‌മെന്റുകളിൽ 2025 ജൂൺ 16 ന് വൈകുന്നേരം വരെ പ്രവേശനം നേടിയവരുടെ വിവരങ്ങൾ:

മെറിറ്റ് ക്വാട്ടയിൽ സ്ഥിര പ്രവേശനം നേടിയവർ : 2,11,785
മെറിറ്റ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 99,695
സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,428
സ്‌പോർട്‌സ് ക്വാട്ടയിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,829
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനം നേടിയവർ : 1,045
മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 122
കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നേടിയവർ : 13,609
മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയർ : 6,840
അൺ എയിഡഡ് ക്വാട്ടയിൽ പ്രവേശനം നേടിയവർ : 3,826
എല്ലാ ക്വാട്ടയിലും ഉൾപ്പെടെ ആകെ സ്ഥിരപ്രവേശനം നേടിയവർ : 2,40,533
ആകെ പ്രവേശനവിവരങ്ങൾ രേഖപ്പെടുത്താനുള്ളവർ : 1,02,646
എസ്.എസ്.എൽ.സി. ജയിച്ചവർ : 4,24,583
ഉന്നതപഠനത്തിന് ആകെ അപേക്ഷിച്ചവർ : 4,63,686
ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ നൽകിയവർ : 45,851

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

മരം ലേലം

പൊഴുതന ഗ്രാമപഞ്ചായത്തിലേ വലിയപാറ ഗവ. എൽപി സ്കൂൾ പരിസരത്ത് അപകട ഭീഷണിയായ ഏട്ട് പ്ലാവ് മുറിച്ചു നീക്കം ചെയ്തു കൊണ്ടുപോകുന്നതിനായി ലേലം നടത്തുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ 11 ന് പൊഴുതന ഗ്രാമ പഞ്ചായത്ത്‌

ക്വട്ടേഷൻ ക്ഷണിച്ചു.

എടവക കുടുംബാരോഗ്യകേന്ദ്രത്തിലേക്കും ഏട്ട് ഹെൽത്ത് & വെൽനെസ്സ് സെന്ററുകളിലേക്കും ആവശ്യമായ ലബോറട്ടറി റിയേജന്റുകൾ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 10 ഉച്ച രണ്ട് വരെ സ്വീകരിക്കും. ഫോൺ:

സീറ്റൊഴിവ്

ലക്കിടി പിഎം ജവഹർ നവോദയ വിദ്യാലയത്തിലെ 11ാം ക്ലാസിൽ കൊമേഴ്‌സ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ വയനാട് ജില്ലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ പത്താം തരം പഠിച്ച് 60 ശതമാനത്തിൽ

സ്പോട്ട് അഡ്മിഷൻ

സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.