മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണം നടത്തി

മുട്ടില്‍:
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെൽഫി മത്സര ജേതാവ് ദൃഷിക പി എസ്, റീൽസ് മത്സര ജേതാവ് അച്ചുത് ആർ നായർ എന്നിവർക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം നൽകി. മുതിർന്ന പൗരന്മാർക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ചും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സമൂഹത്തിന്റെ പങ്കിനെകുറിച്ചും ബസുമതാരി വിശദീകരിച്ചു.

ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി പോൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, വാര്‍ഡ് അംഗം സി രാജി, വയോജന കമ്മിറ്റി അംഗങ്ങളായ സി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി പി അനിത, എസ് ബാലചന്ദ്രന്‍, മുതിർന്ന പൗരന്മാർ, എസ്പിസി, എൻഎസ്എസ്, സ്കൂൾ കോളേജ്തല വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം – എസ്ഡിപിഐ

മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ​കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി

ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കണം:ഓൾ കേരള ടൂറിസം അസോസിയേഷൻ

വയനാട് ജില്ലയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പഴയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചുപോയതിനുശേഷം ജില്ലയിൽ

ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത്

ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത് ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഴുപ്പ്, കലോറി ഒഴിവാക്കാം കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ദുബായിൽ വീണ്ടും ആക്രമണവുമായി ഇറാൻ, യുഎസ് നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ട് ഡ്രോൺ; കെട്ടിടത്തിൽ തീപിടിത്തം

ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന്

കാട്ടാനയെ തുരത്താനായിപോയ യുവാവ് മരിച്ച നിലയിൽ

വടക്കനാട്: വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (40) ആണ് മരിച്ചത്. കാട്ടാന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി രാത്രി പത്ത് മണിയോടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന്

മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ്കെഎംജെ എച്എസ്‌എസ്‌ മാതൃകയായി

കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.