എന്താണ് പിങ്ക് പോലീസ്?

FOR THE WOMEN, OF THE WOMEN, BY THE WOMEN.. അതാണ്‌ പിങ്ക് പോലീസ്. സ്ത്രീകളുടെ മേല്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികളെടുക്കാനായി 2016 ഓഗസ്റ്റ് 15 നു കേരള സര്‍ക്കാര്‍ രൂപം
കൊടുത്ത സംവിധാനമാണ്‌ സംസ്ഥാന പിങ്ക് പോലീസ്.അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതകള്‍ മാത്രമടങ്ങുന്ന കേരള പോലീസിന്‍റെ പിങ്ക് പെട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയാണ്.

ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിങ് വാഹനം കൂടുതലായും പട്രോളിങ് നടത്തുന്നത് സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ആണ്. മാത്രമല്ല, സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുക തുടങ്ങിയ വ തടയുന്നതിനും പിങ്ക് പോലീസ് പെട്രോള്‍ സാന്നിധ്യം ഏറെ സഹായകമാകുന്നുണ്ട്. സ്ത്രീകളുടേയും ,കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പിങ്ക് പോലീസ് പെട്രോള്‍ രൂപകല്‍പ്പന ചെയ്തി ട്ടുള്ളത്. കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും, സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്‍റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് പിങ്ക് പട്രോള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

വനിതാ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയാണ് പിങ്ക് പോലീസ് സംഘത്തി
ലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാ സെല്ലില്‍ കൂടുതലായും വരുന്ന പെറ്റീഷനുക ള്‍ക്കും, കൗണ്‍സിലിംഗും മേല്‍നടപടികള്‍ക്കു ള്ള ശുപാര്‍ശയുമാണ് നല്‍കുക. പിങ്ക് പോലീസ് പ്രധാനമായും സ്ത്രീകളെയും, കുഞ്ഞുങ്ങളെ യും ഏതൊക്കെ തരത്തില്‍ സഹായിക്കാം എന്നതിനാണ് പ്രാധാന്യം കൊടുത്തിരി
ക്കുന്നത്. കാലതാമസമില്ലാതെ എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.

അടിയന്തര സാഹചര്യങ്ങളില്‍ പിങ്ക് പോലീസിന്റെ സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. സ്ത്രീകളുടെയും, കുട്ടികളുടെയും കാര്യം എടുത്ത് പറയുന്നെ ങ്കിലും സഹായത്തിനു വിളിക്കുന്നത് ആണുങ്ങ ളായാലും പിങ്ക് കൈവിടില്ല. ഉടനെ തന്നെ പട്രോളിംഗ് സംഘം അവിടെയെത്തും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനവും ഫോണ്‍ സന്ദേശം ലഭിച്ചത് എവിടെ നിന്നാണെന്നു ട്രാക്ക് ചെയ്ത് മിന്നല്‍വേഗത്തി ല്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന സോഫ്‌റ്റ്‌ വെയറും ഉണ്ട് . പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ നിമിഷനേരം കൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് കൈമാറും. സി – ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ് വെയറും, വാഹനവും തയ്യാറാക്കിയിരിക്കുന്നത്. അതാത് സ്റ്റേഷന്‍ പരിധിയിലെ സിആര്‍വി (കണ്‍ട്രോള്‍ റൂം വെഹിക്കിള്‍) യുടെ സേവനവും ഉറപ്പാക്കും. പൂവാലശല്യവും, ഗാര്‍ഹിക പീഡനവും മോശം പെരുമാറ്റവുമാണ് സ്ഥിരമായി കണ്ടുവരുന്ന പരാതികള്‍.

വീട്ടുവഴക്ക്, മര്‍ദ്ദനം എന്നിവയുമായി ബന്ധപ്പെട്ടും ഫോൺ വിളികള്‍ എത്താറുണ്ട്. എസ്.ടി നല്‍കാതെയും, കൈകാണിച്ചിട്ടു നിര്‍ത്താതെയും പോകുന്ന സ്വകാര്യ ബസ്സുകളെക്കുറിച്ചൊക്കെ സ്‌കൂള്‍കുട്ടികള്‍ പരാതിപറയും. ആന്റി -ചേച്ചി എന്നൊക്കെ വിളിച്ച് വീട്ടിലൊരാളോട് പറയുംപോലെ സ്വാതന്ത്ര്യവും, സ്നേഹവും അവരുടെ സംസാരത്തിലുണ്ട്.കാക്കിയ്ക്കുള്ളില്‍ കരുതലുള്ള ഹൃദയം ഉണ്ടെന്നു തിരിച്ചറിയു
ന്നത് സന്തോഷമുള്ള കാര്യമാണ്.
കുട്ടികളുടെ മേല്‍ പ്രത്യേക നിരീക്ഷണ
മുണ്ട്. റോഡ് ക്രോസ്സ് ചെയ്യുന്നതിന് സഹായിക്കുകയും കുട്ടിപ്പോലീസുകള്‍ക്ക് നിയമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്യും.

PINK POLICE Toll Free Number : 1515.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.