കേണിച്ചിറ: യുവാവിനെ വടികൊണ്ട് തലക്കടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും അത് തടയാന്‍ ചെന്ന കൂട്ടുകാരനെ അടിക്കുകയും ചെയ്തയാള്‍ക്ക് മൂന്നര വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. പൂതാടി, മുക്കത്ത് ഉന്നതിയില്‍ എം.ആര്‍ ജിഷ്ണു(23) വിനെയാണ് കല്‍പ്പറ്റ അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എല്‍. ജയവന്ത് ശിക്ഷിച്ചത്. 2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പൂതാടി സ്വദേശിയായ പരാതിക്കാരന് ജിഷ്ണു നല്‍കാനുള്ള പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് അക്രമം നടന്നത്. ജിഷ്ണു വടി കൊണ്ട് പരാതിക്കാരന്റെ സുഹൃത്തിനെ തലക്കടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും തടയാന്‍ ശ്രമിച്ച പരാതിക്കാരനെയും ആക്രമിക്കുകയും ചെയ്തു. അന്നത്തെ കേണിച്ചിറ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി.പി റോയിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍ ഹാജരായി.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ