ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ വകുപ്പുകളില്‍ ഹോം ഗാര്‍ഡ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നോ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. 38 നും 58 നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ ഏഴാംക്ലാസ് പാസായവരെ പരിഗണിക്കും. അപേക്ഷയും പ്രവൃത്തി പരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, രണ്ട് ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള സ്വഭാവ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം ജില്ലാ അഗ്നിശമന സേന ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 203101.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







