കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട് നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും, മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ പേരിയ ചുരം വഴി പോകേണ്ടതുമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്