നിങ്ങളുടെ ആധാര്‍ ലോക്ക് ചെയ്തിട്ടുണ്ടോ..?

ആധാർ നമ്പർ എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാർ. ആധാർ സുരക്ഷിതമാക്കിയില്ലെങ്കില്‍ ജീവിതത്തിലെ മുഴുവൻ സാമ്പാദ്യവും നഷ്ടമാകാൻ കാരണമാകും. അതില്‍ നിന്നെല്ലാം സംരക്ഷിക്കാനുള്ള ഏക വഴി ആധാർ സുരക്ഷിതമാക്കുക എന്നതാണ്. നമ്മുടെ ആധാർ നമ്മുക്ക് നിരവധി സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അത് മറ്റുള്ളവരിലെത്തിയാല്‍ സംഭവിക്കാൻ സാധ്യതയുള്ളത് വലിയ അപകടങ്ങളാണ്.

ആധാർ നമ്പർ ചോർന്നാല്‍ അത് ലഭിക്കുന്നവർക്ക് സിംകാർഡുകള്‍ പരിശോധിക്കുന്നത് മുതല്‍ നമ്മുടെ പേരില്‍ മറ്റുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാൻവരെ സാധിക്കും. അനധികൃത യുപിഐ പേയ്‌മെന്റുകള്‍ നടത്തുക, അക്കൗണ്ടില്‍ നിന്ന് പണം പിൻവലിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാകും.

*ഇടപാടുകള്‍ നടക്കുമ്പോള്‍*

ഒടിപി വരും എന്ന് നിങ്ങള്‍ കരുതി ആശ്വസിക്കുന്നുണ്ടെങ്കില്‍ ഓർക്കുക പല ഗ്രാമീണ ബാങ്കുകളില്‍ ഫോണ്‍ നമ്പർ പോലും ആവശ്യമില്ല. അവിടെയാണ് യഥാർത്ഥ അപകടസാധ്യത. പണം പോകുന്നതും വരുന്നതും അറിയില്ല. കാരണം എസ്‌എംഎസോ കോളുകളോ ലഭിക്കില്ല. എടിഎമ്മുകളിലും ബ്രാഞ്ചുകളിലും സിസിടിവി ക്യാമറകള്‍ ഇല്ലെങ്കില്‍ ആരാണ് പണമെടുത്തതെന്ന് കണ്ടെത്താൻ പ്രയാസമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ജാർഖണ്ഡ്, യുപി, ബിഹാർ, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെ നഗരങ്ങളില്‍ പോലും ഇത്തരം സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക് ചെയ്യാത്ത ആധാറാണ് ഇത്തരം അപകട സാധ്യതകള്‍ ഉണ്ടാക്കുന്നതെന്നാണ് വിദഗ്ദ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് പരിഹാരമായി നമ്മള്‍ എന്താണ് ചെയ്യേണ്ടത്. ആധാർ ബയോമെട്രിക്സ് സുരക്ഷിതമാക്കുകയെന്നതാണ് അതിന് യാതൊരു ചെലവുമില്ല, ഒരു മിനിറ്റ് മാത്രം മതി, ബയോമെട്രിക് വഴിയുള്ള തട്ടിപ്പില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാൻ അതുമതിയാകും.

*എങ്ങനെ*,
*സുരക്ഷിതമാക്കാം*

UIDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
‘My Aadhaar’ വിഭാഗത്തിലേക്കും തുടർന്ന് Aadhaar Services എന്നതിലേക്കും പോകുക. Lock/Unlock Aadhaar അല്ലെങ്കില്‍ Lock/Unlock Biometrics തിരഞ്ഞെടുക്കുക.
Lock UID അല്ലെങ്കില്‍ Enable Biometric Lock എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ആധാർ നമ്പറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക.
ലോക്കിംഗ് പ്രക്രിയ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ വിരലടയാളവും ഐറിസ് ഡാറ്റയും സുരക്ഷിതമാണ്. അണ്‍ലോക്ക് ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് അത് വീണ്ടും ഉപയോഗിക്കാൻ കഴിയില്ല. mAadhaar ആപ്പ് ഉപയോഗിച്ച്‌ ഫോണിലും ഇത് ചെയ്യാൻ കഴിയും. ബയോമെട്രിക്സ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ അണ്‍ലോക്ക് ചെയ്ത് ഉപയോഗിക്കുക. തുടർന്ന് വീണ്ടും ലോക്ക് ചെയ്യുക. അണ്‍ലോക്ക് ചെയ്ത ആധാർ എന്നത് എടിഎം കാർഡിന് പിന്നില്‍ പിൻ എഴുതിയ ശേഷം റോഡില്‍ ഉപേക്ഷിക്കുന്നത് പോലെയാണ്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.