കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ, അരുൺ രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഇക്ബാൽ കൊളവയൽ, ജിതിൻ, റൗഫ് കാക്കവയൽ, ആഷിക് ബീരാൻ, അജിനാസ്, അനൂപ്, അശ്വിൻ, വിഷ്ണു, ശിഹാബ് ആനപ്പാറ എന്നിവർ സംസാരിച്ചു

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.