കൽപ്പറ്റ: കേരള റെക്കഗനൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോഷിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽ മല ദുരന്തത്തിൽപ്പെട്ടവർക്കുള്ള ഭവന നിർമ്മാണത്തിന്റെ ഉദ്ഘാടനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ ടി. സിദ്ധിഖ് നിർവഹിക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ പുത്തൂർ വയലിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. അൺ എയ്ഡഡ് സ്കൂളുകളിൽ എസ്.എസ്.എൽ സി , പ്ലസ് റ്റു തലങ്ങളിൽ 100 % വിജയം നേടിയ സ്കൂളുകളെയും ഫുൾ എ പ്ലസ് ലഭിച്ച വിദ്യർത്ഥികളെയും യു.എസ്.എസ് ,എൽ എസ് എസ് ജേതാക്കളെയും ചടങ്ങിൽ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൾ അദ്ധ്യക്ഷത വഹിക്കും.വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റർ വി.എ ശശീന്ദ്ര വ്യാസ് മുഖ്യാതിഥി ആയിരിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു,ഡി. ഇ . ഒ സി.വി മൻമോഹൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധ രാമസ്വാമി , ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.കെ സുകുമാരൻ ട്രഷറർ സൂസമ്മ മാമച്ചൻ , ഭാരവാഹികളായ പി.കെ മുഹമ്മദ് ഹാജി, ബി വേണുഗോപാലൻ നായർ,ആനന്ദ് കണ്ണശ്ശ, ഡോ. എസ് വിക്രമൻ, കെ.വി മൂസക്കുട്ടി മാസ്റ്റർ, അബ്ദുൽ നാസർ പനമരം , ആദർശ വർമ്മ, രജ്ഞിത് കുറുപ്പ്, മാത്യു സഖറിയ അനിൽ ജേക്കബ് എന്നിവർ സംസാരിക്കും.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ