ചൂരൽ മല ദുരന്ത ബാധിതർക്കൊരു ഭവനം ശിലാസ്ഥാപനം നിർവ്വഹിച്ചു

മേപ്പാടി:
ചൂരൽമല ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഗുണഭോക്താവിനുള്ള സ്നേഹഭവനത്തിൻ്റെ ശിലാ സ്ഥാപന കർമ്മം കൽപറ്റ എം എൽ എ ടി. സിദ്ധിഖ് നിർവ്വഹിച്ചു. മേപ്പാടി പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മുഖ്യാതിഥിയായി.
തുടർന്ന് നടന്ന വിജയോത്സവം മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു.

Sslc, ഹയർ സെക്കന്ററി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ജില്ലയിലെ വിദ്യാലയങ്ങൾക്കും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

ദുരന്തത്തിൽ തകർന്ന വെള്ളാർ മല ഗവൺമെൻ്റ് ഹൈ സ്കൂളിൽ നിന്നും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും എൽ എസ് എസ്, യു എസ് എസ് ജേതാക്കൾക്കും മെമെൻ്റോയും ക്യാഷ് അവാർഡും നൽകി.

മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ശ്രീമതി. രാധാ സ്വാമിനാഥൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എൻ കെ സുകുമാരൻ, കെ ആർ എസ് എം എ വർക്കിംഗ് പ്രസി: ആർ എം ബഷീർ, ട്രഷറർ സുസമ്മ മാമച്ചൻ , വൈസ് പ്രസി: ബി. വേണുഗോപാലൻ നായർ,വൈസ് പ്രസി: ആനന്ദ് കണ്ണശ,സെക്രട്ടറി അബ്ദുൽ നാസർ പനമരം ,സെക്രട്ടറി ആദർശ വർമ്മ, സെക്രട്ടറി രംജീവ് കുറുപ്പ് വയനാട് ജില്ലാ പ്രസി: മാത്യു സക്കറിയ, കോഴിക്കോട് ജില്ലാ പ്രസി: ഡോ. എസ്. വിക്രമൻ , വർക്കിം സെക്രട്ടറി ടി.പി മുനീർ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. എൻ. മുസ്തഫ, സെക്രട്ടറി വിജയൻ മാഷ്, മലപ്പുറം ജില്ലാ സെക്രട്ടറി യുസുഫ് തൈക്കാടൻ എന്നിവർ സംസാരിച്ചു.

കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് രാഘവ ചേരാൾ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂളക്കൽ സ്വാഗതവുംc വയനാട് ജില്ലാ സെക്രട്ടറി അനിൽ ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.

ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും റിസോഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്

ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് നാളെ പ്രവേശനമില്ല.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് തിരുവോണ ദിനത്തിൽ (സെപ്തംബർ 5) സന്ദർശകർക്ക് പ്രവേശനമില്ലെന്ന് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി.

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.