ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ് ചാറ്റ്‌ ബോട്ട് ലോഞ്ച് ചെയ്തിരിക്കുകയാണ്. വാട്ട്‌സ്ആപ്പിലൂടെ നേരിട്ട് പരാതികള്‍ സമര്‍പ്പിക്കാന്‍ ഇതിലൂടെ കഴിയും.

പെട്ടെന്ന് ഒരു പരാതി ഉണ്ടായാല്‍, അത് എവിടെ അറിയിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമാണ് പുത്തന്‍ സംവിധാനം. നാളിതുവരെയായി സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമായ എക്‌സിലൂടെയാണ് യാത്രികരില്‍ ഭൂരിഭാഗവും തങ്ങളുടെ മോശം യാത്രാനുഭവത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നത്. ഇതിന് കാരണം തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 139 കുറിച്ചൊന്നും സാധാരണക്കാരായ പലര്‍ക്കും അറിവില്ലാ എന്നതാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. ഇന്ത്യയിലെ ഏകദേശം എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ റെയില്‍മദദ് യാത്രക്കാരില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പുതിയ ചാറ്റ്‌ ബോട്ടിലൂടെ റിസര്‍വ്ഡ് കോച്ചിലെ മാത്രമല്ല, ജനറല്‍ കോച്ചിലെ യാത്രക്കാര്‍ക്കും പരാതികള്‍ അറിയിക്കാന്‍ കഴിയും.

ജില്ലാതല പട്ടയമേള നാളെ; മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഭൂരഹിതരില്ലാത്ത നവകേരളം ലക്ഷ്യമാക്കി ‘എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ’ കർമപദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പട്ടയമേള നാളെ (ജൂലൈ 15) രാവിലെ 10.30 ന് റവന്യൂ മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംകൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ

നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി

പാലക്കാട് : പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന്

ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.