തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും

‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.  
ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന തൊഴിൽ അന്വേഷകരുടെ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ ഉദ്ഘാടനം ചെയ്തു.
അസാപ്പിന്റെ സഹകരണത്തോടെ തൊഴിൽദാതാക്കൾ ആവശ്യപ്പെടുന്ന നൈപുണികളിൽ വിദഗ്ധ പരിശീലനം നൽകാൻ നാല് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.

ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക തലം മുതൽ  മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്  ലക്ഷ്യം.  
പരിപാടിയിൽ തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്‌റ്റം എന്ന ഡിഡബ്യുഎംഎസ് പോർട്ടലിന്റെ പ്രവർത്തന രീതി വിജ്ഞാന കേരളം കോ ഓർഡിനേറ്റർമാർ വിശദീകരിച്ചു.  

നിലവിൽ ജില്ലയിൽ 35000 ത്തോളം ഉദ്യോഗാർത്ഥികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്ത‌വിദ്യരായ തൊഴിലന്വേഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
തൊഴിലന്വേഷകർക്ക് ആത്മവിശ്വാസത്തോടെ അഭിമുഖത്തിൽ പങ്കെടുക്കാൻ ഗ്രൂപ്പ് ഡിസ്‌കഷൻ, മോക്ക് ഇന്റർവ്യൂ,
തൊഴിലിടങ്ങളിലെ പരസ്പര ആശയവിനിമയ വൈദഗ്ദ്ധ്യം, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എന്നിവ വികസിപ്പിക്കാൻ പ്രത്യേകം തയ്യാറാക്കിയ പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, ഓൺലൈനായി ഇംഗ്ലീഷ് ഭാഷ നിലവാരം സൗജന്യമായി പരിശോധിക്കാൻ
‘ഇംഗ്ലീഷ് സ്കോർ’ ടെസ്റ്റ്,
റോബോട്ടിക് ഇന്റർവ്യൂ, തൊഴിൽ അന്വേഷകന് അവനവന്റെ കഴിവുകളും പോരായ്‌മകളും മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് സഹായകരമാവുന്ന സൈക്കോമെട്രിക് ടെസ്റ്റ്, കരിയർ കൗൺസിലിങ്‌ തുടങ്ങി പുതിയകാലത്തിന്റെ തൊഴിൽ സങ്കൽപങ്ങൾക്കും മാറ്റങ്ങൾക്കും അനുസൃതമായി തൊഴിൽ അന്വേഷകരെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പോർട്ടലിലൂടെ ലഭ്യമാക്കും.

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ എം ബിജേഷ്, ജനറൽ എക്സ്റ്റൻഷൻ ഒഫീസർ കെ പി ശിവദാസൻ,
വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ സി എസ് ശ്രീജിത്ത്‌, അസിസ്റ്റൻ്റ് കോർഡിനേറ്റർ ആൻ്റോ ജോസഫ്, അസാപ് കോർഡിനേറ്റർ ഷഹന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലാഡിസ് സ്കറിയ,
കില കോർഡിനേറ്റർ ശരത് ചന്ദ്രൻ
എന്നിവർ പങ്കെടുത്തു.

ജെ.സി.എല്‍: വയനാട് ടീം ജഴ്‌സി പ്രകാശനം ചെയ്തു.

കല്‍പ്പറ്റ: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജെ.സി.എല്‍ സീസണ്‍ 3 ടൂര്‍ണമെന്റിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ ജഴ്‌സി ഇന്ത്യന്‍ വനിതാ ടീം അംഗം മിന്നുമണി പ്രകാശനം ചെയ്തു. സെപ്തംബര്‍ 12,

മഹിളാ സശാക്തീകരണ്‍ യോജന; വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന’ പദ്ധതി മുഖേന വായ്പ അനുവദിക്കുന്നതിന് മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗക്കാരായ തൊഴില്‍ രഹിത

ക്രഷ് ഹെല്‍പ്പര്‍ നിയമനം

ശിശു വികസന വകുപ്പിന് കീഴിലെ വൈത്തിരി അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. വൈത്തിരി പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക്

ജില്ലയിലെ ആദ്യ ലൈവ്ലിഹുഡ് സർവീസ് സെന്റർ ഉദ്ഘാടനം ചെയ്തു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസ് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ടി. സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു. കാർഷിക- മൃഗസംരക്ഷണ മേഖലകളിലെ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം,

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴത്തുവയൽ, കനൽവാടികുന്ന് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 10) രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും കാരച്ചാൽ, മുരണി, മണങ്ങുവയൽ, ചീരാംകുന്ന് ഭാഗങ്ങളിൽ രാവിലെ 11:30 മുതൽ വൈകിട്ട്

നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍ നിയമനം

മാനന്തവാടി സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ ട്യൂട്ടര്‍/ബോണ്ടഡ് ലക്ചര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 25,000 രൂപ. ഒരു വര്‍ഷമാണ് കാലാവധി. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനുമുള്ളവര്‍ സെപ്റ്റംബര്‍ 18 ന് രാവിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *