സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, ഇന്റർനെറ്റ് പരിജ്ഞാനമാണ് അടിസ്ഥാന യോഗ്യത. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടൈപ്പ് റൈറ്റിംഗ് പാസായവർക്ക് മുൻഗണ. അപേക്ഷകർ സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന 25 നും 30 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾ ആയിരിക്കണം. പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വരുമാനം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ എന്നിവയുമായി ജൂലൈ 17 ന് രാവിലെ 9.30 ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 221074

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ് വില 16 കോടി
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില