കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം ജൂലൈ 20 ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ ലൈബ്രറികളിൽ മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായി നടക്കും. ലൈബ്രറി തലത്തിൽ നിന്നും വിജയിക്കുന്ന രണ്ട് വിഭാഗങ്ങളിൽ നിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാർക്ക് താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച പുസ്തകങ്ങളിൽ നിന്നും,സാഹിത്യ സംബന്ധിയായും,ആനുകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയുമാണ് ചോദ്യങ്ങൾ ഉണ്ടാവുക.
ജൂലൈ 21 തിങ്കളാഴ് ച്ച ജില്ലയിലെ ഹൈസ്ക്കൂളുകളിൽ ചുമതല നൽകിയ ലൈബ്രറികളുടെ നേതൃത്വത്തിൽനടക്കുന്ന വായനോത്സ വത്തിൽ വിദ്യാർത്ഥി കൾ പങ്കെടുക്കും. ഹൈസ്ക്കൂളുകളിൽ നിന്നുള്ള മൂന്ന് വിജയികൾക്ക് താലൂക്ക് മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക്, ജില്ലാ, സംസ്ഥാന തലത്തിൽ ക്യാഷ് അവാർഡ് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ലഭിക്കും. വായനോത്സവം പോസ്റ്റ്ർ പ്രചരണം ലൈബ്രറികളിലും, സ്കൂളുകളിയും ലൈബ്രറി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ