‘നാകി’ല്‍ എ ഗ്രേഡ് നേട്ടവുമായി കല്‍പ്പറ്റ എൻഎംഎസ്എം ഗവ. കോളേജ്

നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് നേട്ടവുമായി കല്‍പ്പറ്റ എൻഎംഎസ്എം ഗവ. കോളജ്.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് എല്ലാ കോളജുകളിലും സർവ്വകലാശാലകളിലും നൈപുണി വികസന കേന്ദ്രങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
നാക് സംഘം കോളജിലെ പ്രധാന പഠന വകുപ്പുകൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ, സൗരോർജ്ജ പദ്ധതി, വിവിധ ലാബുകൾ, മീഡിയ സ്റ്റുഡിയോ, ജിംനേഷ്യം, ഭാഷ ലാബ്, ബാംബൂ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ തുടങ്ങിയവ സന്ദർശിച്ചിരുന്നു. കോളജിലെ വിദ്യാർത്ഥികളുടെ ബൗദ്ധിക വളർച്ചയോടൊപ്പം സാമൂഹിക പ്രതിബദ്ധത പരിപോഷിപ്പിക്കാൻ വിഭാവനം ചെയ്ത സതീർഥ്യ, സഹവർത്തിത്വ എന്നീ പ്രവർത്തനങ്ങൾ ബെസ്റ്റ് പ്രാക്ടീസെസ് എന്ന നിലയിൽ സംഘത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.

ഇ-ഊര് വായന കൂട്ടം, സ്പീക്ക് ഔട്ട് ചർച്ച പരിപാടി, ഓണസ്റ്റി സെൽഫ് സർവീസ് ഷോപ്പ്, ഗോത്ര വിഭാഗങ്ങൾക്കായുള്ള പഠന സഹായ പ്രവർത്തനങ്ങൾ, ഡിജിക്ലിനിക് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. ജില്ലയുടെ കലാ സാംസ്‌കാരിക ചരിത്രം ഓര്‍മ്മപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പൂര്‍ണ്ണമായും കണ്ട് മനസ്സിലാക്കിയാണ് നാക് സംഘം മടങ്ങിയത്.

നേരത്തെ ഓണ്‍ലൈനായി സമര്‍പ്പിച്ച രേഖകളും സന്ദര്‍ശനവും കണക്കിലെടുത്താണ് കോളേജിന് ഗ്രേഡ് ലഭിച്ചത്.
നാക് സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കോളജിൽ നടത്തിയത്.

പ്രിന്‍സിപ്പാള്‍ ഡോ. സുബിന്‍ പി ജോസഫ് അധ്യക്ഷനായ പരിപാടിയിൽ
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു.
അധ്യാപകരായ ഡോ. എം എസ് രാജി മോള്‍, ഡോ. കെ രാഹുൽ, വര്‍ഗീസ് ആന്റണി, സീനിയര്‍ സൂപ്രണ്ട് സി എം സിജു, യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ നാഥ്, പിടിഎ വൈസ് പ്രസിഡന്റ് കെ പി പ്രദീശന്‍ എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജിൽ സീറ്റൊഴിവ്. എസ് സി വിഭാഗത്തിൽ ബിഎ ഇംഗ്ലീഷ്, ഡവലപ്മെന്റ് ഇക്കണോമിക്‌സ് വിഷയങ്ങളിലും എസ് സി, എസ് ടി വിഭാഗങ്ങളിൽ ബി എസ് സി ഇലക്ട്രോണിക്സ്,

29 വാഹനങ്ങൾ ലേലം ചെയ്യുന്നു

സർക്കാറിലേക്ക് കണ്ടുകെട്ടാൻ അബ്കാരി കേസുകളിലും എൻഡിപിഎസ് കേസുകളിലുമായി കണ്ടെത്തിയ 29 വാഹനങ്ങൾ എക്സൈസ് വകുപ്പ് ലേലം ചെയ്യുന്നു. കാര്‍-9, ജീപ്പ്-1, മാജിക്ക് ഐറിസ്-1 , ഓട്ടോറിക്ഷ-4, ടൂ വീലര്‍-14 എന്നീ വാഹനങ്ങൾ ഓഗസ്റ്റ് 14

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുരന്തനിവാരണ കൺട്രോൾ റൂം തുറന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്തല

വ്യാജനാണ് പെട്ടു പോകല്ലെ!, ട്രാഫിക് നിയമലംഘന നോട്ടീസിന്‍റെ പേരിലും തട്ടിപ്പ്, വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിലും വ്യാജ സന്ദേശം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘന നോട്ടീസിന്‍റെ പേരിൽ വാട്സ് ആപ്പ് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടക്കുന്നതിൽ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗതാഗത നിയമലംഘനം നടത്തിയതിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചുള്ള വ്യാജ സന്ദേശമാണ് വാട്സ്ആപ്പ്

പുത്തുമല മുതൽ – കൽപ്പറ്റ കലക്ടറേറ്റ് വരെ മുസ്ലിം യൂത്ത് ലീഗ് ലോങ്ങ് മാർച്ച് ചൊവ്വാഴ്ച.:പി കെ ഫിറോസ് നയിക്കും

കൽപ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29 പുത്തുമലയിൽ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ച് കൽപ്പറ്റ സിവിൽ

അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു.

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.