ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടറുകൾ 75 സെൻ്റീമീറ്ററായി ഉയർത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 60 സെന്റീമീറ്ററായി ഉയർത്തി സെക്കൻ്റിൽ 48.8 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്
കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്