കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. കോളജിൽ സീറ്റൊഴിവ്. എസ് സി വിഭാഗത്തിൽ ബിഎ ഇംഗ്ലീഷ്, ഡവലപ്മെന്റ് ഇക്കണോമിക്‌സ് വിഷയങ്ങളിലും എസ് സി, എസ് ടി വിഭാഗങ്ങളിൽ ബി എസ് സി ഇലക്ട്രോണിക്സ്, ഫിസിക്സ് വിഷയങ്ങളിലുമാണ് സീറ്റൊഴിവ്. ജൂലൈ 29 നകം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പുമായി കോളേജ് ഓഫീസിലെത്തി അപേക്ഷ നൽകണം. ഫോൺ: 04935 240351, 9495647534.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







