കാപ്പുംച്ചാൽ : ഡബ്ല്യു എം ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും, കോളേജ് എൻ. സി. സി യൂണിറ്റ് ന്റെ യും അഭിമുഖ്യത്തിൽ, ആന്റി റാഗിങ്, ആന്റി ഡ്രഗ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ സുബിന എം. പി അധ്യക്ഷത വഹിച്ചു. പനമരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ് മോൻ സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിച്ചു. ജനമൈത്രി പോലീസ് ഓഫീസർ അബ്ദുൽ റഹീം, എ സ് ഐ രജിത തുടങ്ങിവയർ ക്ലാസ്സ് നയിച്ചു. അസോസിയേറ്റ് എൻ സി സി ഓഫീസർ സജേഷ് കെ ജെ, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അനസ് തുടങ്ങിയവർ സംസാരിച്ചു

29 വാഹനങ്ങൾ ലേലം ചെയ്യുന്നു
സർക്കാറിലേക്ക് കണ്ടുകെട്ടാൻ അബ്കാരി കേസുകളിലും എൻഡിപിഎസ് കേസുകളിലുമായി കണ്ടെത്തിയ 29 വാഹനങ്ങൾ എക്സൈസ് വകുപ്പ് ലേലം ചെയ്യുന്നു. കാര്‍-9, ജീപ്പ്-1, മാജിക്ക് ഐറിസ്-1 , ഓട്ടോറിക്ഷ-4, ടൂ വീലര്‍-14 എന്നീ വാഹനങ്ങൾ ഓഗസ്റ്റ് 14