ജില്ലാ സപ്ലൈ ഓഫീസ് മുഖേന റേഷൻകടകളിൽ മണ്ണെണ്ണ വിതരണം പുന:സ്ഥാപിച്ചു. രണ്ടാംപാദ വിതരണം അന്ത്യോദയ അന്ന യോജന (എഎവൈ) കാർഡുകൾക്ക് ഒരു ലിറ്ററും മുൻഗണന വിഭാഗം റേഷൻ കാർഡ് (പിഎച്ച്എച്ച്), പൊതുവിഭാഗം സബ്സിഡി (എൻപിഎസ്), പൊതുവിഭാഗം- സബ്സിഡി ഇല്ലാത്ത (എൻപിഎൻഎസ്) കാർഡുകൾക്ക് അര ലിറ്റർ വീതവും, ദേശീയ ഇ-കാർഡുകൾക്ക് ആറ് ലിറ്റർ വീതവും സെപ്റ്റംബർ 30 വരെ റേഷൻ കടകളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ബാണസുരസാഗർ ഡാമിലെ ഷട്ടർ 75 സെൻ്റീമീറ്ററായി ഉയർത്തും
ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടറുകൾ 75 സെൻ്റീമീറ്ററായി ഉയർത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ രണ്ട്,