ഇന്ന് രാവിലെ വൈത്തിരി പോലീസിൻ്റെ പരിശോധനയിൽ ലക്കിടി നഴ്‌സറിക്ക് പിൻവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ







