ജില്ലാ സപ്ലൈ ഓഫീസ് മുഖേന റേഷൻകടകളിൽ മണ്ണെണ്ണ വിതരണം പുന:സ്ഥാപിച്ചു. രണ്ടാംപാദ വിതരണം അന്ത്യോദയ അന്ന യോജന (എഎവൈ) കാർഡുകൾക്ക് ഒരു ലിറ്ററും മുൻഗണന വിഭാഗം റേഷൻ കാർഡ് (പിഎച്ച്എച്ച്), പൊതുവിഭാഗം സബ്സിഡി (എൻപിഎസ്), പൊതുവിഭാഗം- സബ്സിഡി ഇല്ലാത്ത (എൻപിഎൻഎസ്) കാർഡുകൾക്ക് അര ലിറ്റർ വീതവും, ദേശീയ ഇ-കാർഡുകൾക്ക് ആറ് ലിറ്റർ വീതവും സെപ്റ്റംബർ 30 വരെ റേഷൻ കടകളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







