ഇന്ന് രാവിലെ വൈത്തിരി പോലീസിൻ്റെ പരിശോധനയിൽ ലക്കിടി നഴ്‌സറിക്ക് പിൻവശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷെഫീഖിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് താമരശ്ശേരി ചുരം ഒമ്പതാം വളവിൽ നിന്നും ഷെഫീഖ് കൊക്കയിലേക്ക് ചാടിയത്. ഇയാളുടെ വാഹനത്തിൽ നിന്നും എംഡിഎംഎ കണ്ടെത്തിയിരുന്നു.

തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി, റെയിൽവെ സ്റ്റേഷനിലേയ്ക്കുള്ള വഴിതെറ്റി: റിമാൻഡ് റിപ്പോർട്ട്
കണ്ണൂർ: ജയിൽ ചാട്ടത്തിന് ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കാനായിരുന്നു ഗോവിന്ദച്ചാമിയുടെ പദ്ധതിയെന്ന് റിമാൻഡ് റിപ്പോർട്ട്. ജയിലിൽ നിന്ന് പുറത്തെത്തി റെയിൽവെ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ വഴി തെറ്റിയതിനാൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് എത്താനായില്ലെന്നും റിമാൻഡ് റിപ്പോർട്ട്