കോവിഡ് കാലത്താണ് “ഗ്രീൻ പോസിറ്റീവ്” എന്ന് പേരിൽ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒരു വർഷം 10 ടണ്ണിലധികം നെല്ല് അടക്കമുള്ള കാർഷിക ഉൽ പ്പാദനമാണ് പദ്ധതിയുടെ ലക്ഷ്യo. കൂടാതെ, മത്സ്യകൃഷിയും ഫ്രൂട്സ് ഗാർഡനും വിവിധയിനം പച്ചക്കറികളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അയൽവാസികളുടെയും കൂട്ടായ്മയിലൂടെ വിപുലമായി നടന്നു വരുന്നു. രണ്ട് വർഷങ്ങളായി പൂകൃഷിയും ക്യാമ്പസിലുണ്ട്.
പാടത്തും പറമ്പിലും ഇറങ്ങി ശീലമില്ലാത്ത പുതു തലമുറയിലെ മക്കൾക്ക് മണ്ണിൽ പണിയെടുക്കുന്നതിന്റെ മൂല്യവും അധ്വാനത്തിൻ്റെ വിലയും അറിയാനും കാർഷിക മേഖലയോട് ആഭിമുഖ്യം ഉണ്ടാക്കുകയുമാണ്
‘ഗ്രീൻ പോസ്റ്റീസ്’ പദ്ധതി.
അഞ്ചു വർഷമായി പ്രസ്തുത കാർഷികl പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വിദ്യാർത്ഥികളുടെ ഉത്സാഹം ഏറെ പങ്കുവഹിച്ചു. ഓരോ വർഷവും പദ്ധതി വിപുലപ്പെടുത്താൻ ഇത്
പ്രചോദനമായെന്നു
കോളേജ് സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ ഡോ. റാശിദ് ഗസ്സാലി പറഞ്ഞു.
വർഷത്തിൽ പത്ത് മണിക്കൂർ കൃഷി പ്രവർത്തി പരിചയത്തിലൂടെ വിദ്യാർത്ഥികളെ ജൈവ കൃഷികളോടും അനുബന്ധ കാര്യങ്ങളോടും അടുപ്പിക്കുക എന്ന വലിയ സ്വപ്നത്തിലാണ് ക്യാമ്പസ്. . ഓട്ടോണോമസ് പദവിയോടെ പ്രവർത്തിക്കുന്ന കോളേജിലാണ് ഈ ജൈവ സൗഹൃദ അന്തരീക്ഷം എന്നതും ഏറെ ശ്രദ്ധേയമാണ്. സീസണിൽ ആഴ്ചയിലൊരിക്കൽ ക്യാമ്പസിൽ “മകഴ്ച്ചി ചന്ത” എന്ന പേരിൽ ഒരു ഓപ്പൺ മാർക്കറ്റും പ്രവർത്തിക്കുന്നു.
ക്ലാസ് കഴിഞ്ഞ് പോകുന്ന കുട്ടികളും അധ്യാപകരും വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങുന്നത് കോളേജിന്റെ പ്രത്യേകതയാണ്.