അസം കുടിയൊഴിപ്പിക്കൽ: വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു.

കൽപ്പറ്റ : അസമിലെ ബുൾഡോസർ രാജ് അവസാനിപ്പിക്കുക, സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ വെച്ച് നടന്ന പ്രതിഷേധം വിമൻ ഇന്ത്യ മൂവ്മെന്റ് ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. മനുഷ്യത്വ രഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ സ്വമേധയാ കേസെടുത്ത് തുടര്‍ നടപടി സ്വീകരിക്കാന്‍ അസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ബഹുമാനപ്പെട്ട നീതിന്യായ വ്യവസ്ഥയോട്, പ്രത്യേകിച്ച് ഗുവാഹത്തി ഹൈക്കോടതിയോടും സുപ്രീം കോടതി ഓഫ് ഇന്ത്യയോടും അവർ അഭ്യര്‍ഥിച്ചു.

പൊളിച്ചുനീക്കലുകള്‍ ഉടനടി നിര്‍ത്തിവെക്കുക, ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് അടിയന്തര അഭയവും ദുരിതാശ്വാസവും നല്‍കുക, പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള ഒരു സുതാര്യമായ പദ്ധതി അവതരിപ്പിക്കുക, 50 വര്‍ഷങ്ങള്‍ക്ക് ശേഷം ജനവാസമുള്ള ഒരു പ്രദേശത്തെ വനഭൂമിയായി പെട്ടെന്ന് തരംതിരിച്ചതിന് പിന്നിലെ യുക്തി വിശദീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍, ഇത്തരം ഭരണകൂട നേതൃത്വത്തിലുള്ള അതിക്രമങ്ങള്‍ അനുവദിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലന്നും
നൂർജഹാൻ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ജംഷിദ, വൈസ് പ്രസിഡന്റുമാരായ മൈമൂന,ബബിത ശ്രീനു, ജില്ലാ സെക്രട്ടറി മുബീന,ട്രഷറർ സൽമ അഷ്റഫ്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സാഹിറ തുടങ്ങിയവർ പങ്കെടുത്തു.
മാനന്തവാടിയിൽ വെച്ച് നടന്ന പ്രതിഷേധത്തിന് മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന, ശൗഫില, നാജിയ എന്നിവർ നേതൃത്വം വഹിച്ചു.

ജില്ലയിൽ കൂടുതൽ മഴ കാപ്പികളത്ത്

ജില്ലയിൽ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് കാപ്പികളത്ത്. ജൂലൈ 26 ന് രാവിലെ 8 മുതൽ ജൂലൈ 27 ന് രാവിലെ 8 വരെ ലഭിച്ച കണക്ക് പ്രകാരമാണ് പടിഞ്ഞാറതറ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കളം

ജില്ലയില്‍ നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു.

കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു. 38 കുടുംബങ്ങളില്‍ നിന്നായി 36 പുരുഷന്മാര്‍, 54 സ്ത്രീകള്‍, 37 കുട്ടികള്‍, എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി, മാനന്തവാടി

കൊട്ടിയൂർ -അമ്പായത്തോട് -തലപ്പുഴ ചുരമില്ലാ റോഡ് ഉടൻ യാഥാർഥ്യമാക്കണം- എ.യൂസുഫ്

മാനന്തവാടി : വയനാട് -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതും അപകടം നിറഞ്ഞതുമായ പാൽചുരം റോഡിൽ നിരന്തരമായി ഉണ്ടാകുന്ന യാത്രാ നിരോധനങ്ങൾ കാരണം ജനങ്ങൾ ബുദ്ധിമുട്ടിലാണെന്നും അത് പരിഹരിക്കാൻ ചുരമില്ലാ റോഡ് മാത്രമാണ് പരിഹാരമെന്നും എസ്‌ഡിപിഐ വയനാട്

പ്രവാസി പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണം;കേരള പ്രവാസി സംഘം

അമ്പലവയൽ: കേരള സർക്കാർ തുടർന്ന് വരുന്ന പ്രവാസി പെൻഷൻ, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ്

മുണ്ടക്കൽ ഉന്നതിയിൽ ഊരുത്സവം നടത്തി.

വെള്ളമുണ്ട:പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വെള്ളമുണ്ട മുണ്ടക്കൽ ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗോത്ര തനിമയും സംസ്‌കാരവും പ്രതിഫലിക്കുന്ന

താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

ചുരം സംരക്ഷണ സന്ദേശവുമായി കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മഴയറിഞ്ഞും കോടമഞ്ഞിന്റെ സൗന്ദര്യ മാസ്വദിച്ചും അടിവാരം മുതൽ ലക്കിടി വ്യൂ പോയിന്റ് വരെയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. യുവതി യുവാക്കളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.