വെള്ളമുണ്ട:പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി വെള്ളമുണ്ട മുണ്ടക്കൽ ഉന്നതിയിൽ സംഘടിപ്പിച്ച ഊരുത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗോത്ര തനിമയും
സംസ്‌കാരവും പ്രതിഫലിക്കുന്ന പരിപാടിയാണ് ഊരുത്സവങ്ങളെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.ഊരു മൂപ്പൻ ശ്രീധരൻ എൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി,ടി. ഇ. ഒ ബാബു എം പ്രസാദ്,എസ്. ഐ ഷമീർ എ,പ്രോമോട്ടർമാരായ
സുബിൻ രാജ്, സന്ധ്യ വി,
എം. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
പിന്നിട്ട വഴികൾ തിരിഞ്ഞ് നോക്കി നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്താനും മുന്നോട്ട് പോകാനുള്ള പുതിയ പാതകൾ തെളിക്കാനും ഊരുകളെ ഉണർത്തുകയാണ് ഈ പരിപാടിയിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്
കേരളത്തിലെ എല്ലാ ഉന്നതികളിലും ഊരുത്സവങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു വർഷം നീളുന്ന വൈവിധ്യമാർന്ന വേദികളിലൂടെ പുതിയ ദിശാബോധത്തിനും കുറവുകൾ നികത്തിയുള്ള സമഗ്രമായ ഉന്നമനത്തിനും കേരളത്തിലെ ഗോത്ര സമൂഹങ്ങൾക്കൊപ്പം സർക്കാർ ഗൗരവമായി ഇടപെടുന്നതിന്റെ ഭാഗമാണിത്.