ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ നഗ്നചിത്രം പകർത്തി; മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച വ്യക്തിക്ക് 11 ലക്ഷം നഷ്ടപരിഹാരം നൽകാൻ ടെക് ഭീമന് നിർദ്ദേശം

അർജൻ്റീന സ്വദേശിയുടെ നഗ്നചിത്രം പകർത്തിയ കേസില്‍ ഗൂഗിളിന് തിരിച്ചടി. ഇരയാക്കപ്പെട്ട വ്യക്തിക്ക് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചിരിക്കുന്നത്. 2017 -ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസ്തുത വ്യക്തി തന്റെ വീട്ടുമുറ്റത്ത് നഗ്നനായി നില്‍ക്കുന്ന ചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാർ പകർത്തിയത്.

2019 -ലാണ് അർജൻറീന സ്വദേശിയായ വ്യക്തി ഗൂഗിള്‍ തൻറെ അന്തസ്സിന് കോട്ടം വരുത്തി എന്ന് ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചത്. ആറടി ഉയരമുള്ള ചുറ്റുമതിലിന് പിന്നില്‍ ആയിരുന്നിട്ടും ക്യാമറക്കണ്ണുകളില്‍ ഇദ്ദേഹത്തിൻറെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. പ്രസ്തുത വ്യക്തിയുടെ പുറംതിരിഞ്ഞു നില്‍ക്കുന്ന നഗ്നചിത്രമാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തിൻറെ മുഖം ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നില്ല, എന്നാല്‍ വ്യക്തമായി കാണാമായിരുന്ന അദ്ദേഹത്തിന്റെ വീട്ടു നമ്ബറും സ്ട്രീറ്റിന്റെ പേരും ഗൂഗിള്‍ മറയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇദ്ദേഹം ഗൂഗിളിനെതിരെ പരാതി നല്‍കിയത്.

തൻറെ നഗ്നചിത്രം ഗൂഗിളില്‍ പ്രചരിച്ചതോടെ ജോലിസ്ഥലത്തും അയല്‍ക്കാർക്കിടയിലും താൻ പരിഹാസപാത്രമായി മാറിയെന്നാണ് ഇദ്ദേഹം കോടതിയെ ബോധിപ്പിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥനായ തനിക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. 2019 -ല്‍ ഫയല്‍ ചെയ്ത കേസ് ഒരു കീഴ് കോടതി ആദ്യം തള്ളിയെങ്കിലും അദ്ദേഹം വീണ്ടും മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

തുടർന്ന് ഈ മാസം ആദ്യം അപ്പീല്‍ പാനല്‍ കേസ് പരിഗണിക്കുകയും അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു.ചുറ്റുമതിലിന് ആവശ്യത്തിന് ഉയരം ഇല്ലാത്തതിനാലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത് എന്നായിരുന്നു ഗൂഗിള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഗൂഗിളിന്റെ വാദം തള്ളിയ കോടതി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അംഗീകരിക്കാൻ കഴിയില്ല എന്ന് വിധിപ്രസ്താവം നടത്തുകയായിരുന്നു.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ്

ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാൽ പരിശോധനയുടെയും ഇൻഫർമേഷൻ സെന്ററിന്റെയും പ്രവർത്തനം ജില്ലാ പാൽ പരിശോധന ലാബിൽ ആരംഭിച്ചു. സെപ്റ്റംബർ മൂന്ന് വരെ

ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എഫ്ഐഎംഎസ് ഐഡൻ്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളിയോ പെൻഷണറോ ആയിരിക്കണം. ഒരു ലക്ഷം

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് 1000 രൂപയുടെ ഗിഫ്റ്റ് കാർഡ്

കൽപ്പറ്റയിൽ പൂട്ടിക്കിടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ഗിഫ്റ്റ് കാർഡ് നൽകാൻ സംസ്ഥാന സർക്കാർ. ഓണത്തോടനുബന്ധിച്ച് എസ്റ്റേറ്റിലെ പുൽപ്പാറ, പെരുന്തട്ട ഒന്ന്, രണ്ട് ഡിവിഷനുകളിലെ 276 തൊഴിലാളികൾക്കാണ് തൊഴിൽ വകുപ്പ് ഗിഫ്റ്റ് കാർഡ് നൽകുന്നത്.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

ലക്കിടി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്

ശ്രേയസിന്റെ ഓണാഘോഷം നടത്തി

അമ്പുകുത്തി യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിജു ഇടയനാൽ അധ്യക്ഷത വഹിച്ചു.അമ്പലവയൽ എസ്‌ഐ എൽദോ മുഖ്യസന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് തുടങ്ങി

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ‘ഉണർവ്’ ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ അജീഷ് വി വി എസ്പിസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.