തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, അക്രഡിറ്റഡ് എൻജിനീയർ തസ്തികകളിലേക്കാണ് നിയമനം. ബികോം, പിജിഡിസിഎയാണ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ് എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. സിവിൽ/അഗ്രിക്കള്‍ച്ചറല്‍ എൻജിനീയറിങ് ഡിഗ്രി എന്നിവയാണ് തസ്തികയിലേക്കുള്ള യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 10 ന് രാവിലെ 11 ന്
ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.
ഫോണ്‍: 04935 235235, 8157831838.

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.
വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ