അശ്ലീല വീഡിയോ കേസുകളില്‍ ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണം ; ഹൈക്കോടതി

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന കേസുകളില്‍ കേസിലെ തെളിവായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്‌ ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം. അശ്ലീല വീഡിയോ കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിന് പിടിയിലായ കോട്ടയം കൂരോപ്പട സ്വദേശിയെ ഹൈക്കോടതി 27 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. പിടിച്ചെടുത്ത വീഡിയോ കാസറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനാക്കിയത്. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ നേരിട്ട് പരിശോധിച്ച്‌ ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്നും ഹൈക്കോടതി പറഞ്ഞു.

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ വിലയും വാഹനത്തിന്റെ വിശദാംശങ്ങളും

വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച്‌ ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ്.

ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന് ഡാൻസാഫ്

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ വകുപ്പുകൾ ചേർന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ

കാലാവസ്ഥ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ജില്ലാ ടാസ്ക് ഫോഴ്സ്, ജില്ലാ ക്ഷയരോഗ നിവാരണ ബോർഡ്, എച്ച് ഐ വി എയ്ഡ്സ് ഇന്റർ സെക്ടറൽ യോഗങ്ങൾ ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയുടെ

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

Latest News

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.