എല്‍.ഐ.സിയുടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ലാഭവിഹിതം കേന്ദ്ര സർക്കാറിന് കൈമാറി. പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 7,324.34 കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് കൈമാറിയത്. ധനമന്ത്രി നിർമല സീതാരാമനാണ് ചെക്ക് ഏറ്റുവാങ്ങിയത്.
ആഗസ്റ്റ് 26ന് നടന്ന വാർഷിക പൊതുയോഗത്തില്‍ ലാഭവിഹിതം അംഗീകരിച്ചിരുന്നു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം. നാഗരാജു, ജോയന്റ് സെക്രട്ടറി പർശന്ത് കുമാർ ഗോയല്‍, കമ്ബനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തില്‍ എല്‍.ഐ.സി സി.ഇ.ഒയും എം.ഡിയുമായ ആർ. ദൊരൈസ്വാമി ധനമന്ത്രിക്ക് ലാഭവിഹിത ചെക്ക് സമർപ്പിച്ചു. മാർച്ച് 31ന് എല്‍.ഐ.സിയുടെ ആസ്തി മൂല്യം 56.23 ലക്ഷം കോടി രൂപയായിരുന്നു.