ലക്കിടി:
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.
ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഡൗൺലോഡും ചെയ്യേണ്ട ഫോട്ടോ ക്ലിക്കും ചെയ്യണ്ട, ഇഷ്ട ചിത്രം സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ദിവസേന വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചില്ലെങ്കിൽ മെറ്റയ്ക്കൊരു സുഖവുമില്ലെന്ന് തന്നെ പറയേണ്ടി വരും. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.