അമ്പുകുത്തി യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിജു ഇടയനാൽ അധ്യക്ഷത വഹിച്ചു.അമ്പലവയൽ എസ്‌ഐ എൽദോ മുഖ്യസന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ഓണസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി,സിഡിഒ ജാൻസി ബെന്നി,പ്രവിദ,ബബിത എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.
വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ