കൽപ്പറ്റയിൽ പൂട്ടിക്കിടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ഗിഫ്റ്റ് കാർഡ് നൽകാൻ സംസ്ഥാന സർക്കാർ. ഓണത്തോടനുബന്ധിച്ച് എസ്റ്റേറ്റിലെ പുൽപ്പാറ, പെരുന്തട്ട ഒന്ന്, രണ്ട് ഡിവിഷനുകളിലെ 276 തൊഴിലാളികൾക്കാണ് തൊഴിൽ വകുപ്പ് ഗിഫ്റ്റ് കാർഡ് നൽകുന്നത്. സപ്ലൈകോയുടെ 1000 രൂപ വിലയുള്ള ഗിഫ്റ്റ് കാർഡുകളാണ് തൊഴിലാളികൾക്കായി വിതരണം ചെയ്യുന്നത്. ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യാൻ 2,76,000 രൂപയാണ് സർക്കാർ അനുവദിച്ചത്.

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.
വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ