സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18- 55 നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുത്. അപേക്ഷക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ കൽപ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഓഫീസിലും മാനന്തവാടി താലൂക്കിൽ ഉൾപ്പെടുന്നവർ മാനന്തവാടി പെരുവക റോഡിലെ ബിഎസ്‌എൻഎൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ഓഫീസുമായും ബന്ധപ്പെടണം.
ഫോൺ: 04936 202869, 9400068512 (കൽപ്പറ്റ) 04935 296512, 9496596512 (മാനന്തവാടി).

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.