പാപ്പിനിശേരിയില്‍ പതിനേഴുകാരിയായ ഭാര്യ പ്രസവിച്ചു; 34കാരനായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ്

വളപട്ടണം: പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ഭാര്യയും സേലം സ്വദേശിനിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിയമപ്രകാരം സേലത്തുവെച്ച്‌ വിവാഹിതരായ ഇവർ പിന്നീട്‌ പാപ്പിനിശ്ശേരിയിൽ താമസമാക്കുകയായിരുന്നു

ആശുപത്രി അധികൃതർ ഭാര്യയുടെ വയസ്സ് ചോദിച്ചപ്പോൾ 17 എന്ന് പറഞ്ഞതിന് പിന്നാലെ അധിക്യതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ്‌ പൊലീസ്
കേസ് രജിസ്റ്റർചെയ്തത്. വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പോക്സോ കേസ് പ്രകാരം ഭർത്താവിനെ അറസ്റ്റ് ചെയ്തത് കോടതിയിൽ റിമാൻഡ് ചെയ്തു.

വ്യാജ പ്രചാരണവും ദുരുപയോഗവും; ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു.

തിരുവനന്തപുരം: മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് 2025 ജൂണിൽ 98 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, പ്ലാറ്റ്‌ഫോമിന്‍റെ ദുരുപയോഗം തുടങ്ങിയവ ഉൾപ്പെടെയുള്ള

അധ്യാപക നിയമനം

വൈത്തിരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്എച്ച്എസ്ടി (ജൂനിയർ) ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ്റ്റ് 13 രാവിലെ 10.30 ന് വൈത്തിരി ഗവ.

സ്പോട്ട് അഡ്മിഷൻ

മേപ്പടി ഗവ. പോളിടെക്‌നിക് കോളജിൽ ഒന്നാം വർഷ റെഗുലർ ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 12ന് രാവിലെ 9.30 മുതൽ 11.30 നകം കോളജിൽ എത്തിച്ചേർന്ന് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. നിലവിൽ

നഴ്സിംഗ് ഓഫീസർ നിയമനം

മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുഴിനിലം അഗതിമന്ദിരത്തിൽ താത്ക്കാലിക നഴ്സിംഗ് ഓഫീസർ നിയമനം നടത്തുന്നു. പ്ലസ് ടു സയൻസ്, ബി എസ് സി നഴ്സിംഗ്/ ജിഎൻഎം, കെഎൻഎംസി രജിസ്ട്രേഷനാണ് യോഗ്യത. 21

അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്കൂ‌ളിൽ എച്ച്എസ്‌ടി ഇംഗ്ലിഷ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇംഗ്ലീഷ് ബിഎഡ്, കെ ടെറ്റ് 3, യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തി

28 ഡയാലിസിസ് രോഗികള്‍ക്ക്  ധനസഹായം വിതരണം ചെയ്തു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും  ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *