ഗോത്ര ജീവിത ശൈലിയുടെയും
സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു. സ്വതന്ത്രമായ പ്രവർത്തന രീതിയിലൂടെയും സഹകരണ സംവിധാനത്തിലൂടെയുമാണ് എൻ ഊര് നേട്ടം കൈവരിച്ചത്. സമുദായ പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാര സുരക്ഷ, തദ്ദേശവാസികളുടെ ആജീവിക സുരക്ഷിതത്വം തുടങ്ങിയ മാനദണ്ഡങ്ങളിൽ എടുക്കുന്ന ശക്തമായ ഇടപെടലുകളാണ് അംഗീകാരം നേടുന്നതിന് വഴിയൊരുക്കിയത്.
നെതർലാൻറിലെ ഗ്രീൻ ഡെസ്റ്റിനേഷൻ ഫൗണ്ടേഷനാണ് അംഗീകാരം നൽകുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരീക്ഷകരും സുസ്ഥിര ടൂറിസം വിദഗ്‌ധരും ചേർന്ന് നടത്തിയ സമഗ്ര വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻ ഊര് തിരഞ്ഞെടുക്കപ്പെട്ടത് .
അംഗീകാര സർട്ടിഫിക്കറ്റ് ഗ്രീൻ ഡെസ്റ്റിനേഷൻ ഇന്ത്യ പ്രതിനിധിയായ അപർണ്ണ സബ് കളക്‌ടറും എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റുമായ മിസാൽ സാഗർ ഭരതിന് കൈമാറി. പരിപാടിയിൽ എൻ ഊര്’ സെക്രട്ടറി മണി മീഞ്ചാൽ, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, പ്രൊജക്‌ട് ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
*ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു*
(പടം)
മൂപ്പെനാട് ഗ്രാമ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു. അമ്മമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടത്തിയ പരിപാടി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യം, ബുദ്ധിവികസനം, രോഗപ്രതിരോധശേഷി എന്നിവയ്ക്ക് മുലയൂട്ടലിന്റെ പ്രധാന്യം സമൂഹത്തിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടികൾ, ക്വിസ് മത്സരം എന്നിവ നടത്തി. പാടിവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ
വൈസ് പ്രസിഡന്റ് ഷൈബാൻ സലാം
അധ്യക്ഷനായിരുന്നു പഞ്ചായത്ത് ഐസിഡിഎസ് അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, അമ്മമാർ എന്നിവർ പങ്കെടുത്തു.