ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ , ലോഡ്ജിംഗ് ഹൗസ്, ഹോട്ടല്‍സ് & റിസോര്‍ട്‌സ് എന്നിവക്ക് കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.