തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു. 2020 ജനുവരി 1 ന് 18 വയസ് പൂര്ത്തിയായവര്ക്ക് www.lsgelection.kerala.gov.in എന്ന ലിങ്കിലൂടെ സ്വന്തമായും അക്ഷയ കേന്ദ്രത്തിലൂടെയും ഇനിയും വോട്ടര് പട്ടികയില് പേര് ചേര്ക്കാം. പേര് ചേര്ക്കുന്നതിന് ഫോട്ടോ നിര്ബന്ധമാണ്. പേര് ചേര്ക്കേണ്ട അവസാന തീയതിയും കരട് വോട്ടര് പട്ടികയിലുള്ള ആക്ഷേപങ്ങള് സ്വീകരിക്കുന്ന അവസാന തീയതിയും ആഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര് പട്ടിക സെപ്തംബര് 23 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര് അറിയിച്ചു.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.