രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ ജില്ലയില്‍ തുറമുഖം-മ്യൂസിയം-പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിശിഷ്ടാതിഥിയാകും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 9 ന് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. പരേഡുകളും ഒഴിവാക്കും. കുട്ടികളെയും മുതിര്‍ന്നവരെയും ചടങ്ങില്‍ നിന്നൊഴിവാക്കും. അതേസമയം മൂന്ന് ഡോക്ടര്‍മാര്‍, രണ്ട് വീതം നഴ്‌സുമാര്‍, ശുചിത്വ തൊഴിലാളികള്‍, മൂന്ന് കോവിഡ് 19 ഭേദമായവര്‍ എന്നിവരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കും

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.