മാരകമാണ് അമീബിക് മസ്തിഷ്ക ജ്വരം; പേടിക്കണം തലച്ചോറ് തിന്നുന്ന ഈ ഏകകോശജീവിയെ, ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

തിരുവനന്തപുരം: അപൂര്‍വ രോഗമെന്ന വിശേഷണമുളള അമീബിക് മസ്തിഷ്ക ജ്വരം കേരളത്തില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കൃത്യമായ കാരണങ്ങള്‍ വിശദീകരിക്കാനാകാതെ ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നു. നിലവില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലായി ആറ് പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുളളത്. താമരശേരിയിലെ വിവിധ ജലസ്രോതസുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ വരും.

നിപയെയും കൊവിഡിനെയുമെല്ലാം ഫലപ്രദമായി പ്രതിരോധിച്ച പരിചയമുണ്ട് കോഴിക്കോടിനും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിന്‍ ഉള്‍പ്പെടെയുളള വിഭാഗങ്ങളിലെ വിദഗ്ധർക്കും. എന്നാല്‍ അപൂര്‍വരോഗം എന്ന് വിളിപ്പേരുളള അമീബിക് മസ്തിഷ്ക ജ്വരം ആവര്‍ത്തിച്ചുണ്ടാവുകയും കുരുന്നുജീവനുകള്‍ നഷ്ടമാവുകയും ചെയ്തിട്ടും കാരണങ്ങളോ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങളോ നിര്‍ദ്ദേശിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് കോഴിക്കോട് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കിടെ രോഗികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനയുടെ കാരണങ്ങളിലൊന്ന് അമീബയുടെ വകഭേദമാകാമെന്നാണ് ആരോഗ്യ വകുപ്പ് നിഗമനം. കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളില്‍ നടത്തിയ ജനിതക ശ്രേണീ പരിശോധനയില്‍ ഒന്നിലധികം വകഭേദങ്ങള്‍ രോഗം പടര്‍ത്തുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ബാലമുത്തിയ മാന്‍ഡ്രിലാരിസ്, ഒകെന്തമീബ, വെര്‍മബീമ തുടങ്ങിയ ഇനങ്ങളെയാണ് വകഭേദങ്ങളായി പറയുന്നതെങ്കിലും ഇവയില്‍ പലതിന്‍റെയും സാന്നിധ്യം നേരത്തെ തന്നെ കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിനാല്‍ വകഭേധം മാത്രമാണോ ഇപ്പോഴത്തെ സാഹചര്യത്തിനു പിന്നില്‍ എന്നതിലും വിധഗ്ധര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.