ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ഓണാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ് അനീഷ്, വൈസ് പ്രസിഡന്റ് രാജു,CDO മാരായ വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.വിവിധ കായിക മത്സരങ്ങൾ,വടംവലി എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി.ഓണസദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.