മാനന്തവാടി: പയ്യമ്പള്ളിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടൻകര പൂവ്വത്തി
ങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീടിൻ്റെ ഇരു വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽ വാസികളെ വിവരമറിയിച്ച് പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയിൽ മേരിയെ കണ്ടത്. ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നതെന്നും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുക യായിരുന്നു.
വാർധക്യ സഹചമായ അസുഖങ്ങളും, മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തി യായിരുന്നു. മാനന്തവാടി പോലീസ് തുടർനടപടി കൾ സ്വീകരിച്ച് വരികയാണ്. മക്കൾ: പരേതനായ ഷാജി, സന്തോഷ്, സംഗീത.
സംസ്കാരം പിന്നീട് പടമല സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി
പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്