റോഡ് ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട പഞ്ചായത്ത് പുലിക്കാട് 15ാം വാർഡിലെ പരിയാരമുക്ക് അത്തോളി കുന്ന് റോഡ് വാർഡ് മെമ്പർ നിസാർ കൊടക്കാട് ഉദ്ഘാടനം ചെയ്തു.ഒരുപാട് വർഷങ്ങൾ ക്ക് മുമ്പുള്ള റോഡ്
ആണെങ്കിലും റോഡിന് സ്ഥലം
കിട്ടാത്തതിന്റെകാരണത്താൽ ഫണ്ട് വെക്കാൻ സാധിച്ചിരുന്നില്ല രണ്ട് വർഷം മുമ്പ് വാർഡ് മെമ്പർ നിസാർ കൊടക്കാടിൻ്റെ ഇടപെടലിന്റെ ഫലമായി പ്രദേശവാസി റോഡിന് ആവശ്യമായ സ്ഥലം നൽകുകയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്നും മൂന്ന് ലക്ഷം രൂപ ഫണ്ട് വെച്ച് റോഡ് യാഥാർത്ഥ്യമാവുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ പ്രദേശവാസികൾ പായസം വിതരണം നടത്തുകയും ചെയ്തു
ഹക്കിം എ, ശാഫി എം. നവാസ് പി കെ , ഇസ്മായിൽ കെ, അസീസ്, റംഷാദ് എ, ഉബൈൽ , ഷംസു എ, മുസ്തഫ,ആഷിഖ്, മുനീർ,അമ്മദ്, അബ്ദുള്ള,മുഹമ്മദലി, പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ്

ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാൽ പരിശോധനയുടെയും ഇൻഫർമേഷൻ സെന്ററിന്റെയും പ്രവർത്തനം ജില്ലാ പാൽ പരിശോധന ലാബിൽ ആരംഭിച്ചു. സെപ്റ്റംബർ മൂന്ന് വരെ

ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എഫ്ഐഎംഎസ് ഐഡൻ്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളിയോ പെൻഷണറോ ആയിരിക്കണം. ഒരു ലക്ഷം

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് 1000 രൂപയുടെ ഗിഫ്റ്റ് കാർഡ്

കൽപ്പറ്റയിൽ പൂട്ടിക്കിടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ഗിഫ്റ്റ് കാർഡ് നൽകാൻ സംസ്ഥാന സർക്കാർ. ഓണത്തോടനുബന്ധിച്ച് എസ്റ്റേറ്റിലെ പുൽപ്പാറ, പെരുന്തട്ട ഒന്ന്, രണ്ട് ഡിവിഷനുകളിലെ 276 തൊഴിലാളികൾക്കാണ് തൊഴിൽ വകുപ്പ് ഗിഫ്റ്റ് കാർഡ് നൽകുന്നത്.

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

ലക്കിടി: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്

ശ്രേയസിന്റെ ഓണാഘോഷം നടത്തി

അമ്പുകുത്തി യൂണിറ്റിന്റെ ഓണാഘോഷം “ത്രില്ലോണം” നെന്മേനി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിജു ഇടയനാൽ അധ്യക്ഷത വഹിച്ചു.അമ്പലവയൽ എസ്‌ഐ എൽദോ മുഖ്യസന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് തുടങ്ങി

പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ‘ഉണർവ്’ ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ അജീഷ് വി വി എസ്പിസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.