ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എഫ്ഐഎംഎസ് ഐഡൻ്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളിയോ പെൻഷണറോ ആയിരിക്കണം. ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി അനുവദിക്കുക.
എട്ട് വർഷം പഴക്കമുള്ളതും വാസയോഗ്യമല്ലാത്തതുമായ വീട് സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ളവരായിരിക്കണം. ലൈഫ് പദ്ധതി മുഖേനയോ സർക്കാരിൻ്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനർനിർമ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവർ ആയിരിക്കരുത്. വ്യക്തിഗത ഭവനങ്ങൾ, ഫ്ലാറ്റുകൾ, ഇരട്ട വീടുകൾ ഒഴികെയുള്ള ഉന്നതി വീടുകൾ, മത്സ്യത്തൊഴിലാഴികൾക്കായി ഫിഷറീസ് വകുപ്പോ മറ്റ് വകുപ്പുകളോ നിർമ്മിച്ചു നൽകിയ ഭവനങ്ങൾ എന്നിവ പരിഗണിക്കും. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സെപ്തംബർ 10 ന് വൈകിട്ട് അഞ്ചിനകം പൂക്കോട് പ്രവർത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടറുടെ ഓഫീസിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളിലോ നൽകണം. ഫോൺ: 9497450499.

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി, 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3

ചുമ്മാതല്ല, 25 കോടിയല്ലേ… തിരുവോണത്തിന് മുമ്പ് തന്നെ വാങ്ങാൻ ഇടിച്ചുകയറി ജനം; ബമ്പര്‍ വിൽപ്പന 32 ലക്ഷം കടന്നു.

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 32 ലക്ഷം എണ്ണം കടന്നു. പ്രകാശനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ 32,13,290 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ

ഓണക്കിറ്റ് വിതരണം ചെയ്തു.

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ 155 രോഗി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വരുപിച്ച് വീടുകളിൽ എത്തിച്ചു നൽകി. പഞ്ചായത്ത് ഓഫീസ് ഹാളിൽ നടന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്

മൂന്നു മിനിറ്റിനകം രണ്ട് ലക്ഷം ബുക്കിംഗ്; ടെസ്‌ലയെ വിറപ്പിച്ച് ഷവോമിയുടെ ഇലക്ട്രിക് കാർ: ഇന്ത്യൻ രൂപയിലെ വിലയും വാഹനത്തിന്റെ വിശദാംശങ്ങളും

വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച്‌ ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ്.

ഓണക്കാലം ലക്ഷ്യമിട്ട് കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവതി പിടിയിലായത് ഓട്ടോയിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി

ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാൻസാഫ് പിടികൂടിയത്. വേളിടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടർന്ന് ഡാൻസാഫ്

ഷാജന്‍ സ്‌കറിയയെ വധിക്കാന്‍ ശ്രമിച്ച കേസ്: നാല് പ്രതികള്‍ക്കും ജാമ്യം; ജാമ്യം അനുവദിച്ചത് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി; കേസെടുത്തത് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അക്രമിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മാത്യൂസ് കൊല്ലപ്പള്ളി, ടോണി,ഷിയാസ, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.