ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാൽ പരിശോധനയുടെയും ഇൻഫർമേഷൻ സെന്ററിന്റെയും പ്രവർത്തനം ജില്ലാ പാൽ പരിശോധന ലാബിൽ ആരംഭിച്ചു.
സെപ്റ്റംബർ മൂന്ന് വരെ വിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡ് പാലുകൾ പൊതുജനങ്ങൾക്ക് സൗജന്യമായി പരിശോധിക്കുന്നതിനും പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ 200 മില്ലി ലിറ്ററിൽ കുറയാത്ത രീതിയിലും പാക്കറ്റ് പാലുകൾ പൊട്ടിക്കാത്ത രീതിയിലും കൊണ്ട് വരണം.
ഫോൺ: 04936 203093.

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി, 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3