പാസ്‌പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം

ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കാനും പുതിയതായി അപേക്ഷിക്കാനുമുള്ള ഫോട്ടോ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സെപ്റ്റംബർ ഒന്ന് (ഇന്നലെ )മുതല്‍ ഇന്റർനാഷണല്‍ സിവില്‍ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) പുതിയ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഫോട്ടോകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സർക്കുലറിനെ തുടർന്നാണ് ഈ പുതിയ നിർദേശം.

പുതിയ ഫോട്ടോ മാനദണ്ഡങ്ങള്‍

● പശ്ചാത്തലം

വെളുത്ത നിറത്തിലുള്ള പശ്ചാത്തലത്തില്‍ എടുത്ത കളർ ഫോട്ടോ ആയിരിക്കണം.

● അളവ്

ഫോട്ടോയ്ക്ക് 630×810 പിക്സല്‍ വലുപ്പം വേണം.

● ഫ്രെയിമിംഗ്

മുഖവും തോളുകള്‍ക്ക് മുകളിലുള്ള ഭാഗവും വ്യക്തമായി കാണണം. ഫോട്ടോയുടെ 80-85% ഭാഗം മുഖമായിരിക്കണം.

● ഗുണമേന്മ

കമ്പ്യൂട്ടർ എഡിറ്റിംഗ്, ഫില്‍ട്ടറുകള്‍ എന്നിവ പാടില്ല. ചിത്രത്തിന് സ്വാഭാവിക നിറമുണ്ടായിരിക്കണം. മങ്ങലോ ബ്ലറോ ഉണ്ടാകരുത്.

● പ്രകാശം

ഫോട്ടോയില്‍ നിഴലുകള്‍, റെഡ്-ഐ, ഫ്ലെയർ എന്നിവ ഇല്ലാത്ത ഏകീകൃതമായ പ്രകാശമായിരിക്കണം.

● മുഖഭാവം

കണ്ണുകള്‍ തുറന്നിരിക്കണം, വായ അടച്ചിരിക്കണം. മുഖം നേരെ മുന്നോട്ട് നോക്കി നില്‍ക്കണം. തല ചരിഞ്ഞതാകരുത്.

● ആക്സസറികള്‍

കണ്ണടകള്‍ ധരിക്കരുത്. മതപരമായ കാരണങ്ങളില്ലാതെ തല മറയ്ക്കാൻ പാടില്ല. നെറ്റി മുതല്‍ താടി വരെയുള്ള ഭാഗം വ്യക്തമായി കാണണം.

● ക്യാമറ ദൂരം

ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയും വ്യക്തിയും തമ്മില്‍ കുറഞ്ഞത് 1.5 മീറ്റർ അകലം ഉണ്ടായിരിക്കണം. പുതിയ നിയമങ്ങള്‍ പ്രവാസികള്‍ക്ക് പാസ്‌പോർട്ട് സേവനങ്ങള്‍ എളുപ്പമാക്കാനും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം

നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്

കെ പി സി സി സംസ്ക്കാര സാഹിതി ഓണക്കോടി നൽകി.

മേപ്പാടി: കെ പി സി സി സംസ്ക്കാര സാഹിതി മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിതിയിൽ അംഗങ്ങളായി ചേർന്ന 12 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്തു.ചെയർമാൻ എൻ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ബ്ലോക്ക്

സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് യോഗ്യതയുളളവരായിരിക്കണം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ്

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബർ 12 ന് സുല്‍ത്താന്‍ ബത്തേരിയിലും സെപ്റ്റംബർ 20 ന് മാനന്തവാടി കുടുംബ കോടതികളിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ

മൾട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം

ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ മൾട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. പത്താം ക്ലാസാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തിപരിചയവും അഭികാമ്യം. സെപ്റ്റംബര്‍ പത്ത് രാവിലെ 10 മണിക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.